തൃപ്പൂണിത്തുറ: പൂത്തോട്ട ആശുപത്രി വികസന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ധർണ നടത്തും. ബ്ലോക്ക്‌ പഞ്ചായത്തിന് സമീപം 19 ന് രാവിലെ 10 നും ഗ്രാമ പഞ്ചായത്തിന് സമീപം 22ന് രാവിലെ 10.30 നും ധർണ നടത്താൻ ചെയർമാൻ ജയപ്രകാശന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനമായി. സമര പരിപാടികളിൽ നാട്ടുകാരുടെ പിന്തുണ ജനറൽ കൺവിനർ കെ.ടി. വിമലൻ ആവശ്യപ്പെട്ടു.