1

ഫോർട്ട്കൊച്ചി: കൊച്ചിക്കാരുടെ കൈകൊട്ടി പാട്ട് കലാസാംസ്കാരിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ അകാലത്തിൽ പൊലിഞ്ഞ പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസിന് ഓർമകൾക്ക് മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ച് കൊണ്ടുള്ള കലാ വിരുന്ന് സംഘടിപ്പിച്ചു. പങ്കജ് ഉദാസ് ഗുലാം അലി, മലയാളത്തിന്റെ ഗസൽ ഗായകൻ ഉമ്പായി, അശാജി,ലതാ മങ്കേഷ്കർ ജി എന്നിവരുടെ ശ്രദ്ധേയമായ ഗസലുകൾ ആലപിച്ചു. പ്രസിഡന്റ് സിറാജ് കൊച്ചി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ. ജെ. ആന്റണി, രാജീവ് പള്ളുരുത്തി,സെക്രട്ടറി നവാസ് മണലോടി, എന്നിവർ സംസാരിച്ചു. പ്രശസ്ത ഗസൽ ഗായകരായ അബ്ദുൽ മജീദിന്റെ നേതൃത്വത്തിൽ ഗാനങ്ങൾ ആലപിച്ചു.