ആലുവ: പത്ത് വർഷമായി അനിശ്ചിതത്വത്തിലായിരുന്ന ആലുവ മാർക്കറ്റ് നിർമ്മാണത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 50 കോടി രൂപയുടെ പദ്ധതി 'മോദിയുടെ ഗ്യാരണ്ടി'ക്ക് തെളിവാണെന്ന് ചാലക്കുടി ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. നിർമ്മാണം വേഗം പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് പദ്ധതി പ്രദേശം സന്ദർശിച്ച കെ.എ. ഉണ്ണിക്കൃഷ്ണൻ വ്യാപാരികൾക്ക് ഉറപ്പുനൽകി.

എൻ.ഡി.എ നേതാക്കളായ പി.എം. വേലായുധൻ, എ. സെന്തിൽ കുമാർ, ശ്രീകുമാർ തട്ടാരത്ത്, വേണു നെടുവന്നൂർ, കെ.ജി. ഹരിദാസ്, പ്രദീപ് പെരുമ്പടന്ന, ആർ. പത്മകുമാർ, എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ലൈല സുകുമാരൻ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ആർ.എസ്.എസ് ജില്ല കാര്യവാഹ് എ.കെ. ഷാജി, നൊച്ചിമ എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. ചൂർണിക്കര, എടത്തല, കീഴ്മാട് തുടങ്ങിയ പ്രദേശങ്ങളും ഉണ്ണിക്കൃഷ്ണൻ സന്ദർശിച്ചു.