
നെടുമ്പാശേരി: സംസ്ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആധുനികവത്കരിക്കുമെന്ന് പ്രചാരണ സമിതി ചെയർമാനും എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല. ഇതിനുള്ള രൂപരേഖ തയ്യാറാക്കുകയാണ്. സംസ്ഥാനത്ത് മുഴുവൻ സീറ്റിലും യു.ഡി.എഫ് ജയിക്കും. ഇടതുമുന്നണിക്കും ബി.ജെ.പിക്കും ശക്തമായ തിരിച്ചടി തിരഞ്ഞെടുപ്പിലൂടെ ജനം നൽകുമെന്നും ചെന്നിത്തല പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവർ സാദത്ത് എം.എൽ.എ, ഐ.എൻ.ടി.യു.സി നാഷണൽ വർക്കിംഗ് കമ്മിറ്റി മെമ്പർ എം.എ. ബദർ, എ.എ. റഷീദ്, എൻ.എം. അമീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.