photo
ഗിഫ്റ്റായി ലഭിച്ച പ്രഷർ കുക്കറുകൾ പഞ്ചായത്ത് ഓഫീസിൽ തിരിച്ചേൽപ്പിക്കുന്നു

വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് അവതരണദിവസം ഗിഫ്റ്റായി ലഭിച്ച പ്രഷർ കുക്കറുകൾ പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഓഫീസിൽ തിരിച്ചേൽപ്പിച്ചു. പഞ്ചായത്തിലെ എല്ലാ അംഗങ്ങൾക്കും ജീവനക്കാർക്കും ഗിഫ്റ്റ് വിതരണം ചെയ്തിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ പണപ്പിരിവ് നടത്തിയാണ് ഗിഫ്റ്റുകൾ നല്കിയതെന്ന് മുൻ ഗ്രാമ പഞ്ചായത്ത് അംഗം വിജിലൻസിൽ പരാതി നൽകിയി​രുന്നു.