
കാക്കനാട്: ജീവനക്കാരോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് എൻ.ജി.ഒ.അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുമ്പിൽ മാർച്ച് നടത്തി.സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി. ജോമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എ. എബി, ജില്ലാ ട്രഷറർ ബേസിൽ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം ബേസിൽ വർഗീസ്, ജില്ലാ ഭാരവാഹികളായ നോബിൻ ബേബി, എച്ച്. വിനീത്, ലിജോ ജോണി തുടങ്ങിയവർ സംസാരിച്ചു.