വൈപ്പിൻ:അഷ്‌റഫ് കൂട്ടായ്മ വൈപ്പിൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റംസാൻ റിലീഫ് വിതരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടവനക്കാട് സഹകരണബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് കെ.ഇ. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പുഴക്കര അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് ചീനവല അഷ്‌റഫ്, തൃക്കാക്കര പ്രസിഡന്റ് അരിമ്പാശ്ശേരി അഷ്‌റഫ്, മണ്ഡലം സെക്രട്ടറി പുളിക്കൽ അഷ്‌റഫ്, ജില്ലാകൗൺസിലർ വെൽഫെയർ അഷ്‌റഫ്, ബിയാസ് അഷ്‌റഫ്, പൊക്കത്ത് അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു. നിർധനരായ 70 ഓളം വിധവകൾക്കാണ് സഹായം നൽകിയത്. പേരിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ലോക റെക്കോഡ് നേടിയ സംഘടനയാണ് അഷ്റഫ് കൂട്ടായ്മ. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ സഹായങ്ങൾ എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. സംഘടനയിൽ 4000 അഷ്‌റഫുമാണുള്ളത്.