കൊച്ചി: ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അധികാരത്തിന് അടിത്തറയായി പ്രവർത്തിച്ച കലാപ്രസ്ഥാനത്തിന്റെ അവിസ്മരണീയനായ നായകനായിരുന്നു പി.ജെ. ആന്റണിയെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. എറണാകുളം ബോട്ടുജെട്ടിയിലെ ടി.കെ. രാമകൃഷ്ണൻ സ്മാരക കൾച്ചറൽ സെന്ററിൽ പി.ജെ ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ അനുസ്മര പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പി.ജെ. ആന്റണിയടക്കമുള്ള നാടക കലാകാരന്മാരും ബുദ്ധിജീവികളും സൃഷ്ടിച്ച കമ്മ്യൂണിസ്റ്റ് അവബോധമാണ് ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന ഇടതുപക്ഷ മനോഭാവത്തിന് കാരണം.

30000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന ഈ വർഷത്തെ പി.ജെ. ആന്റണി പുരസ്‌കാരം നാടകപ്രവർത്തകനും കവിയും ഗാനരചയിതാവുമായ കരിവെള്ളൂർ മുരളിക്ക് സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ജോൺ ഫെ‌ർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സി.എം. ദിനേശ്മണി, കെ.എം. ധർമ്മൻ, എലിസബത്ത് ആന്റണി, ഷാജി ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.