പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയും കലാകാരന്മാരുടെ സംഘടനയായ നന്മ യൂണിറ്റും സംയുക്തമായി കലാഭവൻ മണിയെ അനുസ്‌മരിച്ചു. നടനും ഗായകനും മിമിക്രി

ആർട്ടിസ്റ്റുമായ ഷിജു അഞ്ചുമന മുഖ്യപ്രഭാഷണം നടത്തി.

കലാഭവൻ മണി 'ഓടപ്പഴം' പുരസ്‌കാരം കരസ്ഥമാക്കിയ ആലുവ സ്വരലയ ആട്ടക്കളം നാടൻപാട്ട് സംഘത്തിലെ ഗായിക സുനിത സദാനന്ദനെ ആദരിച്ചു. വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, സെക്രട്ടറി കെ.എം. മഹേഷ്, നന്മ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.രാജ്കുമാർ, മേഖലാ പ്രസിഡന്റ് സൂര്യ രാജു, യൂണിറ്റ് പ്രസിഡന്റ് വി. രമേശൻ, എടത്തല പഞ്ചായത്ത് അംഗം എം.എ. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.