antony-subin
ആന്റണി സുബിൻ

വൈപ്പിൻ: ചെറായി ബീച്ചിനു സമീപം യുവതിയെ കയറിപ്പിടിച്ച അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് മുനമ്പം പൊലീസിൽ ഏൽപ്പിച്ചു. മുനമ്പത്ത് മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരനായ കന്യാകുമാരി സ്വദേശി ആന്റണി സുബിൻ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പള്ളിപ്പുറം ഭുവനേശ്വരി ബീച്ച് റോഡിലായിരുന്നു സംഭവം . ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‌ഡ് ചെയ്തു.