alphonsa

വൈപ്പിൻ : പള്ളിപ്പുറം കോട്ടപ്പറമ്പിൽ പരേതനായ റോക്കിയുടെ മകൾ അൽഫോൺസ (76)​ നിര്യാതയായി. പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. സംസ്‌കാരം നാളെ വൈകീട്ട് 3ന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക സെമിത്തേരിയിൽ. റിട്ടയേർഡ് സ്‌കൂൾ ജീവനക്കാരുടെ കൂട്ടായ്മയായ ഗുഡ് സെന്റ് മേരിയൻസിന്റെ പ്രമുഖ സാരഥിയായിരുന്നു. ദീർഘകാലം കോട്ടപ്പുറം രൂപത കെ.സി.എസ്.എലിന്റെ ആനിമേറ്ററായും മതബോധന അദ്ധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഫിലോ ജോർജ്, തോമസ് , ആന്റണി , സെബാസ്റ്റ്യൻ, ജാൻസി ഗിൽബർട്ട് , ജോയ് മോൻ.