പള്ളുരുത്തി: ചെല്ലാനം ഫിഷിംഗ് ഹാർബറിൽ നടന്നുവരുന്ന പ്രതിഷേധ സമരം ഒത്തുതീർപ്പായി. കെ. ജെ. മാക്സി എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് ധാരണയായത്. ചെല്ലാനം ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്കും യാനങ്ങൾക്കും ഏർപ്പെടുത്തിയ ടോൾ പിൻവലിക്കാൻ യോഗത്തിൽ ധാരണയായി. എം.എൽ.എ ഓഫീസിൽ നടന്ന ചർച്ചയിൽ ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്. മഹേഷ്, ഹാർബർ എൻജിനിയറിംഗ് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ ഗായ പി. വൈ , കെ. എം. റിയാദ്, പി.എ. പീറ്റർ, പി. ആർ. ഷാജികുമാർ, എ. എം. ഷാജി,കെ. ഡി.പ്രസാദ്, വി.എസ്.പൊടിയൻ, പി.വി. വിൽസൺ എന്നിവർ പങ്കെടുത്തു.