മൂവാറ്റുപുഴ: യു.ഡി.എഫ് ഇടുക്കി ലോക്‌സഭ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 4.30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
കെ.എം. ഷാജി, സി.പി. ജോൺ, അഡ്വ. പി.ജി. പ്രസന്നകുമാർ, രാജൻ ബാബു, എം.എൽ.എമാരായ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, ഡീൻ കുര്യാക്കോസ് എം.പി, ഫ്രാൻസിസ് ജോർജ്ജ്, സി.പി. മാത്യു, ജോസി സെബാസ്റ്റ്യൻ, എസ്. അശോകൻ എന്നിവർ പങ്കെടുക്കും.