കൊച്ചി: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നടപടി നേരിട്ട സി.കെ. മണിശങ്കറിനെയും എൻ.സി. മോഹനനെയും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തിച്ച് സി.പി.എം. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ജില്ലാ സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയ പി.എൻ. ബാലകൃഷ്ണനെ പാർട്ടി മെംബർഷിപ്പിൽ തിരിച്ചെത്തിക്കാനും തീരുമാനമായി.

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര, പെരുമ്പാവൂർ മണ്ഡലങ്ങളിലുണ്ടായ തോൽവിയെ തുടർന്നാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായിരുന്ന മണിശങ്കറിനും എൻ.സി. മോഹനനുമെതിരെ പാർട്ടി നടപടിയെടുത്തത്. നടപടി നേരിട്ട് ഒരു വർഷത്തിന് ശേഷം കീഴ്ഘടകത്തിൽ ഉൾപ്പെടുത്തി. ദീർഘനാളുകൾക്ക് ശേഷമാണ് ഇപ്പോൾ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.