news
ലോക വൃക്കദിനത്തിന്റെ ഭാഗമായി എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടന്ന വൃക്ക മാറ്റിവച്ചവരുടെയും വൃക്കദാതാക്കളുടെയും സ്‌നേഹസംഗമവും ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ലോക വൃക്കദിനത്തോട് അനുബന്ധിച്ച് എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ചവരുടെയും വൃക്കദാതാക്കളുടെയും ഡയാലിസിസ് രോഗികളുടെയും സ്‌നേഹസംഗമം നടന്നു. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അടുത്ത ഒരു വർഷം അർഹരായ അഞ്ച് പാവപ്പെട്ടവർക്ക് സൗജന്യമായി വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ ആശുപത്രി ഡയറക്ടർ ഡോ.കെ.ആർ. രാജപ്പൻ പറഞ്ഞു.

കൊച്ചി നെഫ്രോളജി അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോസ്, സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രി യൂറോളജി വിഭാഗം മേധാവി ഡോ.ആ. വിജയൻ, കൺസൾട്ടന്റ് നെഫ്‌റോളജിസ്റ്റ് വിലേഷ് വത്സല തുടങ്ങിയവർ സംസാരിച്ചു.