y

തൃപ്പൂണിത്തുറ: ട്രൂറ വനിതാവേദിയുടെ നേതൃത്വത്തിൽ വനിതാസംഗമവും വനിതാ ദിനാചരണവും നടത്തി. സംഗമം ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. അനിത വനിതാദിന സന്ദേശം നൽകി. പാചക വാതക ഉപയോഗത്തെ സംബന്ധിച്ച് വൈരേലിൽ ഗ്യാസ് ഏജൻ സിയുമായി ചേർന്ന് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വനിതാവേദി പ്രസിഡന്റ് പി.എസ്.ഇന്ദിര അദ്ധ്യക്ഷയായി. സെക്രട്ടറി അംബികാ സോമൻ, സിന്ധുദാസ്, ട്രൂറ കൺവീനർ വി.സി. ജയേന്ദ്രൻ, എസ്.കെ. ജോയി, രുഗ്മിണി നായർ, പത്മിനി വേണുഗോപാൽ, ജാൻസിജോസ്, എം.വി. മേരി, ശോഭാ ശ്രീജിത്ത്, ബെൻസിബിജു തുടങ്ങിയവർ സംസാരിച്ചു.