കൂത്താട്ടുകുളം : ഭാരതീയ വേലൻ സൊസൈറ്റി എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം വില്ലേജ് ഓഫീസിനു മുൻപിൽ "ജാതി സെൻസസ് നടപ്പിലാക്കുക " എന്നാവശ്യപ്പെട്ട് ധർണ നടത്തി. ബി.വി.എസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.എസ്. ശശിധരൻ, സി.പി. സോമൻ, വിഷ്ണുമോഹൻ എ. സംസ്ഥാന ഓർഗനൈസർ മനോജ്, കെ.ആർ. ഗോപി, അനന്തകൃഷ്ണൻ, ശ്രീലാൽ, വി. പി. ഗോപാലകൃഷ്ണൻ, പി. നാരായണൻ, കെ.എസ്. മോഹനൻ, പി.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.