തൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ 2 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. പ്ലസ് ടു, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡാറ്റാ എൻട്രി കോഴ്‌സ് അല്ലെങ്കിൽ തത്തുല്യ കോഴ്‌സ് പാസായവർ 18 ന് രാവിലെ 11 ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം.