തൃപ്പൂണിത്തുറ: മഹാത്മാ സീനിയർ സിറ്റിസൺസ് ഫോറം ഹെൽപ്പ് ഏജ് ഇന്ത്യയുടെ സഹകരണത്തോടെ മുതിർന്ന പൗരന്മാരെ സ്മാർട്ട് ഫോൺ സമർത്ഥമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മഹാത്മാ ലൈബ്രറി ആൻഡ് റീഡിംഗ് ഹാളിൽ നാളെ രാവിലെ 11 ന് നടക്കുന്ന പരിശീലനത്തിൽ മുതിർന്ന പൗരന്മാർ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.