y

തൃപ്പൂണിത്തുറ: സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ 18-ാമത് ഓർമ്മ ദിനത്തിൽ ശ്രുതിലയയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. തൃപ്പൂണിത്തുറയിലെ പഴയകാല ഗായിക സുന്ദരി ഉദ്ഘാടനം ചെയ്തു. ശ്രുതിലയ പ്രസിഡന്റ് ടി.വി. വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ അംഗം എ.ബി. സാബു, ആർ.വി. രാമഭദ്രൻ തമ്പുരാൻ, കെ.വി.എസ്. മേനോൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സുന്ദരിയെ ശ്രുതിലയ ആദരിച്ചു. പി.ജി. ശ്യാം സ്വാഗതവും എസ്.പരമേശ്വരൻ നന്ദിയും പറഞ്ഞു. തുടർന്ന് ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഉൾക്കൊള്ളിച്ച് ഗാനസന്ധ്യയും നടന്നു.