eye

കൊച്ചി: ഫെയ്‌സ് ഫൗണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്‌ളവർ കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. ആശുപത്രിയിലെ ഒപ്ത്താൽമോളജി വിഭാഗം ഡോ. അനുശ്രീയുടെ നേതൃത്വത്തിൽ ഡോക്ടർമാരുൾപ്പെട്ട സംഘം പരിശോധന നടത്തി. തെരുവിൽ കഴിയുന്ന നിർദ്ധനർ ഉൾപ്പെടെ പങ്കെടുത്തു.

കടവന്ത്ര സ്‌റ്റേഷൻ എസ്.എച്ച്.ഒ സതീഷ് ഉദ്ഘാടനം നിർവഹിച്ചു. ഫെയ്‌സ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ടി.ആർ. ദേവൻ അദ്ധ്യക്ഷത വഹിച്ചു, ഡോ. മേരി അനിത, ട്രഷറർ ആർ. ഗിരീഷ്, വൈസ് ചെയർമാൻ ഡോ. ടി. വിനയകുമാർ, സെക്രട്ടറി സി.ബി. ഹരി. ഓഡിറ്റർ എ.എസ്. രാജൻ, സാമുവൽ മാത്യു എന്നിവർ പ്രസംഗിച്ചു.