അങ്കമാലി: തുറവൂർ പഞ്ചായത്ത് മൂന്നാം വാർഡ് അമ്പലനട റോഡ് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ രജനി ബിജു അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മാർട്ടിൻ, വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സിൻസി തങ്കച്ചൻ, വാർഡ് വികസന സമിതി അംഗം എൻ.ടി. ബാബു, ബിജു പുരുഷോത്തമൻ, സുനിൽ പൈനാടത്ത്, സന്ധ്യ പ്രതാപൻ, ബിന്ദു ബാബു, നിഷ ഷാജി തുടങ്ങിയവർ സംസാരിച്ചു.