ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. വനിതാവേദി കൺവീനർ ഷീബ രതീഷ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരികളായ മായ വിനോദ്, സുമ രാമചന്ദ്രൻ എന്നിവരെയും മികച്ച വനിതാ വായനക്കാരെയും ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.ആർ. സത്യൻ ആദരിച്ചു.
വനിതാവേദി കമ്മിറ്റി അംഗം നിശിത രതീഷ്, വൈസ് പ്രസിഡന്റ് ഷിമ വിനേഷ് എന്നിവർ സംസാരിച്ചു. സോഷ്യൽ വർക്കറും ട്രെയിനറുമായ ജോബി തോമസ് പങ്കെടുത്തു. പി.എം.എഫ്.എം.ഇ ചെയർപേഴ്സൺ ഷക്കീല കുഞ്ഞുമുഹമ്മദ് ക്ലാസെടുത്തു.