തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്.എ. ഗോപി അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുധാ നാരായണൻ, മിനി പ്രസാദ്, ടി.കെ. ജയചന്ദ്രൻ, അംഗങ്ങളായ ഷീജമോൾ ജയമോൻ, സ്മിതാ രാജേഷ്, നിഷാബാബു, ആനി അഗസ്റ്റിൻ, സെക്രട്ടറി കെ.എച്ച്. ഷാജി, അസി. സെക്രട്ടറി എ.എസ്. സിന്ധു എന്നിവർ സംസാരിച്ചു.