 
ആലങ്ങാട്: കൊടുംവേനലിൽ ജലക്ഷാമം രൂക്ഷമാകുമ്പോഴും ജല അതോറിറ്റിയുടെ അനാസ്ഥയിൽ പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം. കരുമാല്ലൂർ മേഖലയിലെ പ്രധാന പൈപ്പ് പൊട്ടിയാണ് കുടിവെള്ളം പാഴാകുന്നത്.
ആലുവ- പറവൂർ പ്രധാന റോഡിലാണ് പൊളിച്ചിട്ടിരിക്കുന്ന കാനയിലൂടെ കുടിവെള്ളം ഒഴുകുന്നത്. മാസങ്ങൾക്കു മുമ്പുതന്നെ ഇവിടെ പൈപ്പിൽ ചെറിയ ചോർച്ച തുടങ്ങിയതാണ്. തട്ടാംപടിയിൽ നിന്ന് ഷാപ്പുപടിയിലേക്കുള്ള കാന ശുചീകരിക്കാൻ മുകളിലെ സ്ലാബ് മാറ്റിയപ്പോഴാണ് പൈപ്പ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ഈ വിവരം അന്നുതന്നെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ ചെറിയ ചോർച്ചയാണെന്നു പറഞ്ഞ് അധികൃതർ അവഗണിച്ചു. ജലവിതരണം നിറുത്തി ചോർച്ച പരിഹരിക്കാൻ ജല അതോറിറ്റി യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.