
കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് വിഷയങ്ങളെ അടിസ്ഥാനമാക്കി രാജ്യാന്തര സമ്മേളനം ആരംഭിച്ചു. നേപ്പാൾ കാഠ്മണ്ഡു യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഒഫ് മാനേജ്‌മെന്റിന്റെ സഹകരണത്തോടെയാണ് സമ്മേളനം.
ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. അജയ് കപൂർ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. കാഠ്മണ്ഡു യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് മാനേജ്‌മെന്റിലെ പ്രൊഫ. ബിനോദ് കൃഷ്ണ ശ്രേഷ്ഠ മുഖ്യപ്രഭാഷണം നടത്തി. ചിന്മയ വിശ്വവിദ്യാപീഠം ഡീനും രജിസ്ട്രാർ ഇൻ ചാർജുമായ പ്രൊഫ. ടി. അശോകൻ, ഡീൻമാരായ പ്രൊഫ. കെ. ഗിരീഷ് കുമാർ, പ്രൊഫ. സുനീത ഗ്രാൻന്ധി, അസിസ്റ്റന്റ് ഡീൻ മഞ്ജുള ആർ. അയ്യർ തുടങ്ങിയവർ സംസാരിച്ചു.