snm-college-
മാല്യങ്കര എസ്.എൻ.എം കോളേജ് ഡേ നടൻ അർജ്ജുൻ അശോകൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജ് ഡേ ആഘോഷിച്ചു. സിനിമാ താരങ്ങളായ അർജുൻ അശോകൻ, അപർണദാസ്, വിഷ്ണു വിനയൻ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർ മുഖ്യാതിഥികളായി.

കോളേജ് യൂണിയൻ ചെയർമാൻ ഫസ്മിന അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത, മാനേജർ ഡി. മധു, പി.ടി.എ വൈസ് പ്രസിഡന്റ് സജീവ് പുത്തൻപള്ളി, മീനാക്ഷി സുധീഷ്, സി.എസ്. സീജു, ആകാശ് സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു. കലാ- കായിക രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരം സമ്മാനിച്ചു.