പറവൂർ: പറവൂർ നഗരസഭാ ഓഫീസ് കെട്ടിടത്തിന് മുകളിൽ അനധികൃതമായി നിർമ്മിച്ച റെക്കോഡ് റൂം പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. പെരുമ്പടന്ന സ്വദേശി വർഗീസ് നൽകിയ പരാതിയിലാണ് ഉത്തരവ്. ജില്ലാ ജോയിന്റ് ഡയറക്ടറോട് വിശദമായ അന്വേഷണം നടത്താനും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും ഓംബുഡ്സ്മാൻ നിർദ്ദേശിച്ചു.
നിർമ്മാണ ചെലവായ 8,53,890 രൂപ കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം. അനധികൃത നിർമ്മാണം രണ്ട് മാസത്തിനകം നീക്കം ചെയ്തശേഷം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.