കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദ എം. നായർ എഴുതിയ കവിതാ സമാഹാരം 'നിഴലാട്ടം" താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ.കെ. വിജയകുമാർ പ്രകാശനം ചെയ്തു. സാഹിത്യ പ്രവർത്തകനും കവിയുമായ ഡി. ശുഭലൻ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ആർ. വത്സലാദേവി, സി.പി. രാജശേഖരൻ, എം. കെ. ലക്ഷ്മിക്കുട്ടി, ജെസി ജോൺ, കെ.എൻ. ഗിരിജ, ഹെഡ്മിസ്ട്രസ് ടി.വി. മായ, ഹണി റെജി, എം.കെ. ഹരികുമാർ, സി.എച്ച്. ജയശ്രീ, ബിസ്മി ശശി എന്നിവർ പങ്കെടുത്തു. കൂത്താട്ടുകുളം കോഴിപ്പിള്ളി ചിറപ്പാട്ട് മധുസൂദനന്റെയും ശ്രീജയുടെയും മകളാണ് ന‌ർത്തകികൂടിയായ ദേവനന്ദ.