കാലടി: മഞ്ഞപ്ര തട്ടുപാറ പള്ളിയിൽ കുരിശുമുടി തീർത്ഥാടനവും 40-ാം വെള്ളി ആചരണവും 22ന് നടക്കുമെന്ന് ഫാ. ജോൺസൺ ഇലവുംകുടി അറിയിച്ചു. 22ന് വൈകിട്ട് 5ന് ഫൊറോനാതല 40-ാം വെള്ളി ആചരണവും കുരിശിന്റെ വഴിയും നടക്കും. ഏപ്രിൽ 4, 5,6,7 തീയതികളിൽ പുതുഞായർ തിരുനാൾ. പാട്ടുകുർബാന, പ്രദക്ഷിണം, പ്രസംഗം, നേർച്ചസദ്യ എന്നിവയുണ്ടാകും.