
പൊന്നാരിമംഗലം: മുളവുകാട് ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിൽ 14 ലക്ഷംരൂപ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അക്ബർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷെൽമ ഹൈസെന്റ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ യമുന, വാർഡ് അംഗം ആന്റണി റോജൻ,എ.ഡി.എസ് സെക്രട്ടറി ടെറി എന്നിവർ പങ്കെടുത്തു.