rasmigivil

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടറായി രശ്മി ഗോവിൽ ചുമതലയേറ്റു. 1994ൽ ഇന്ത്യൻ ഓയിലിൽ ചേർന്ന രശ്മി ഗോവിലിന് മാനവ വിഭവശേഷി മേഖലയിൽ മൂന്ന് പതിറ്റാണ്ട് പരിചയമുണ്ട്. എച്ച്,ആറിൽ എം.ബി.എയും ധനകാര്യത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. കോർപ്പറേറ്റ് ഓഫീസിൽ എച്ച്.ആർ.ഡി, എംപ്ലോയി റിലേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. രശ്മിയുടെ നിയമനത്തോടെ ഇന്ത്യൻ ഓയിലിന്റെ ബോർഡിൽ വനിതാ ഡയറക്ടർമാരുടെ എണ്ണം രണ്ടായി.