കൊച്ചി: ആനയുടെ ആക്രമണത്തിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി പ്രതിഷേധസമരം നടത്തിയതിന്റെ പേരിൽ കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ മുൻകൂർജാമ്യഹർജി ഹൈക്കോടതി 27ന് പരിഗണിക്കാൻ മാറ്റി. അറസ്റ്റ് വിലക്കുന്ന ഇടക്കാല ഉത്തരവ് അതുവരെ നീട്ടി.