കൊച്ചി: എറണാകുളം എസ്.ആർ.വി ഹൈസ്‌കൂളിലെ വെള്ളക്കെട്ട് നിവാരണത്തിനായി ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ഭാഗം ഇന്ന് രാവിലെ 10.30 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എസ്.ആർ.വി ഒ.എസ്.എ പ്രസിഡന്റ് പ്രൊഫ.ബി.ആർ. അജിത് അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ.എം. അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. സെന്റ് ഗോബിയൻ ഗ്ലാസ് സി.എസ്.ആർ ഫണ്ടിന്റെ സഹായത്തോടെ 12 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.