കോലഞ്ചേരി: എൻ.സി.പി തിരുവാണിയൂർ മണ്ഡലം കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ളോക്ക് പ്രസിഡന്റ് സാൽവി കെ. ജോൺ അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.ഇ. രാജു, സുകുമാരൻ വെണ്ണിക്കുളം, സുലോചന മോഹനൻ എന്നിവർ സംസാരിച്ചു. 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തു.