
കൊച്ചി : കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ.സി.എ.ആർ സിഫ്ടിലെ സോണൽ ടെക്‌നോളജി മാനേജ്‌മെന്റ് അഗ്രിബിസിനസ് ഇൻകുബേഷൻ സെന്റർ ഫിഷറീസ് മേഖലയിലെ സംരംഭകത്വ സാദ്ധ്യതകൾ വികസിപ്പിക്കുന്നതിന് 'അക്വാബിസ് സമ്മിറ്റ്'എന്ന പേരിൽ 20ന് ഏകദിന സൗജന്യ സംരംഭക സെമിനാർ സംഘടിപ്പിക്കും.
കടവന്ത്ര റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കുന്ന സെമിനാർ ഐ.സി.എ.ആറിന്റെ കീഴിലുള്ള മത്സ്യ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കും. കേരള സ്റ്റാർട്ട് അപ്പ് മിഷൻ, എം.എസ്.എം.ഇ തുടങ്ങിയ സംഘടനകൾ മാർഗനിർദ്ദേശങ്ങൾ നൽകും. www.cift.res.in വെബ്‌സൈറ്റ് വഴിയോ ztmcfisheries@gmail.com എന്ന് ഇ മെയിൽ ഐ.ഡി വഴിയോ രജിസ്റ്റർ ചെയ്യാം.