ആലുവ: ഹിന്ദു സമൂഹത്തിലെ വനിതകൾ നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വിവിധ സമുദായ സംഘടനാ വനിതാവിഭാഗങ്ങളുടെ നേതൃയോഗം നാളെ ഉച്ചയ്ക്ക് ശേഷം 2.30ന് ആലുവ മഹനാമി ഹോട്ടലിൽ നടക്കും.

യോഗം ബ്രഹ്മചാരിണി ദേവകി ചൈതന്യ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ. വിജയകുമാരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി സൗമ്യ ബിനു വിഷയാവതരണം നടത്തും.

മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. ഉഷാദേവി, സംസ്ഥാന രക്ഷാധികാരി പ്രൊഫ. ദേവകി അന്തർജ്ജനം, സംസ്ഥാന ജനറൽ സെക്രട്ടറി ഷീജ ബിജു, സംസ്ഥാന സമിതിഅംഗം യമുന വത്സൻ എന്നിവർ സംസാരിക്കും.