ആലുവ: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലുവ യു.സി കോളേജിലെ ഇലക്ഷൻ സ്‌ട്രോംഗ് റൂം സംവിധാനം കളക്ടർ എൻ.എസ്. കെ ഉമേഷ്, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചു. തഹസീൽദാർ രമ്യാ എസ്. നമ്പൂതിരി, എ.എസ്.പി ട്രയ്‌നി അഞ്ജലി ഭാവന, എ.ഡി.എം ആശ സി. എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.