ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച കിഴക്കെ കടുങ്ങല്ലൂർ - പുന്നേലിക്കടവ് റോഡ് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആർ. മീര അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ആർ. രാമചന്ദ്രൻ, പ്രകാശ്, സഹേഷ്, വേണുഗോപാൽ, വത്സല, വേലാംബാൾ എന്നിവർ പങ്കെടുത്തു.