
വൈപ്പിൻ: പണം കൈപ്പറ്റിയ ശേഷം ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് കരാറുകാരൻ യഥാസമയം വീട് നിർമ്മിച്ച് നൽകിയില്ലെന്ന് പരാതി.
എളങ്കുന്നപ്പുഴ സലി പഴങ്ങാട്ടുതറ, പോൾ കാച്ചപ്പിള്ളി, ശിവൻ ചൂതംപറമ്പിൽ, ബേബി വടക്കേപാലത്ത്, ഞാറക്കൽ പ്രദീപ് പുഞ്ചേപ്പടിയുമാണ് പരാതിയുമായി വാർത്താ സമ്മേളനത്തിലെത്തിയത്.
പണം നൽകിയിട്ടും വീട് നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ വാടക വീട്ടിൽ കഴിയേണ്ടി വരുന്നുവെന്ന് ഇവർ വ്യക്തമാക്കി. കരാർ എടുത്ത ആലപ്പുഴ സ്വദേശിയായ കരാറുകാരനെതിരെ ഇവർ ഞാറക്കൽ പൊലീസിൽ പരാതി നൽകി.
പഞ്ചായത്തിൽ നിന്ന് ലഭിച്ച തുകയ്ക്ക് പുറമേ കടം വാങ്ങിയ തുകയും കരാറുകാരന് കൈമാറിയെന്ന് ഇവർ പറഞ്ഞു. നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടികളിലേയ്ക്ക് നീങ്ങുമെന്ന് ഇവർ. വ്യക്തമാക്കി.