കൊച്ചി: 'പൗരത്വ ഭേദഗതി നിയമവും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും' എന്ന വിഷയത്തിൽ ഇന്ത്യൻ ഹ്യൂമൻറൈറ്റ്‌സ് മൂവ്‌മെന്റ് നാളെ സിമ്പോസിയം നടത്തും. എറണാകുളം നോർത്ത് ഹോട്ടൽ ക്ലാസിക്കിൽ മൂന്നിന് നടക്കുന്ന സിമ്പോസിയം ഗാന്ധിയൻ കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.സി. എബ്രഹം, ബഷീർ ഇടപ്പള്ളി എന്നിവർ പ്രബന്ധാവതരണം നടത്തും. പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ മോഡറേറ്ററാകും.