
കൊച്ചി: ഗ്രീവ്‌സ് ഫിനാൻസ് ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹനങ്ങൾക്ക് വായ്പാ പദ്ധതിയുമായി ഇവിഫിൻ മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ്. ഒല ഇലക്ട്രിക്, ഏഥർ എനർജി, ആംപിയർ, ഹീറോ മോട്ടോകോർപ്പ്, ടി.വി.എസ് മോട്ടോർ എന്നിവയുടെ വാഹനം വാങ്ങാൻ സേവനം ലഭ്യമാകും.
മുത്തൂറ്റ് ക്യാപിറ്റലുമായി സഹകരിച്ച് സഹവായ്പാ പങ്കാളിത്തം അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നു ഗ്രീവ്‌സ് ഫിനാൻസ് സി.ഇ.ഒ സന്ദീപ് ദിവാകരൻ പറഞ്ഞു. ഈ രംഗത്തെ മുൻനിരക്കാരായ ഗ്രീവ്‌സ് ഫിനാൻസ് ലിമിറ്റഡുമായി സഹകരിക്കുന്നതിൽ സന്തുഷ്ടരാണെന്ന് മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ് സി.ഇ.ഒ മാത്യൂസ് മാർക്കോസ് പറഞ്ഞു.