
അങ്കമാലി: ഒരു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി മസദുൾ മണ്ഡലിനെയാണ് (44) അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാന്റ് പരിസരത്തുനിന്നും എക്സൈസ് പിടികൂടിയത്. നാട്ടിൽ പോയി തിരിച്ചുവന്ന വഴിയാണ് കഞ്ചാവ് കൊണ്ടുവന്നത്. പ്രതിയെ റിമാൻഡ് ചെയ്തു. റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് പിടിയിലായത്.