നെടുമ്പാശേരി: സേവ ഇന്റർനാഷണലും അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസും സേവാഭാരതി നെടുമ്പാശേരിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര - ദന്ത മെഡിക്കൽ ക്യാമ്പ് ഡോ. ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് എ.എ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജിനേഷ്‌ലാൽ, മില്ലി അജിത്, സുധീഷ് ബാബു, ഡോ. വിജയകുമാർ, ടി.എൻ. പ്രകാശൻ, സി.എൻ. ശശിധരൻ, എ.വി. പ്രസാദ്, വി.വി. ഷൺമുഖൻ എന്നിവർ സംസാരിച്ചു.