muttathil
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ബിനാനിപുരം കുടുംബാരോഗ്യകേന്ദ്രത്തിന് ഹൈബി ഈഡൻ എം.പി പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ച എട്ട് ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് പഞ്ചായത്തിന് കൈമാറുന്നു

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ബിനാനിപുരം കുടുംബാരോഗ്യകേന്ദ്രത്തിന് ഹൈബി ഈഡൻ എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ച 8ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് പഞ്ചായത്തിന് കൈമാറി. ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികൾക്ക് ആഴ്ചയിൽ നാല് ദിവസവും,ശേഷിക്കുന്ന ദിവസങ്ങളിൽ പൊതുജനങ്ങൾക്കും സേവനം ലഭ്യമാവും.ഹൈബി ഈഡൻ എം.പി, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ കെ. സക്കീന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, പി.കെ. സലിം, ഓമന ശിവശങ്കരൻ, ഡോ. മീര സെൽവരാജ്, ബിജു തുടങ്ങിയവർ പങ്കെടുത്തു.