temple
മുപ്പത്തടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവത്തിന് രാകേഷ് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി നായരമ്പലം സുരേഷ് ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റുന്നു

ആലുവ: മുപ്പത്തടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ ക്ഷേത്രം തന്ത്രി രാകേഷ് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി നായരമ്പലം സുരേഷ് ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിലായിരുന്നു തൃക്കൊടിയേറ്റ്. എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖ പ്രസിഡന്റ് വി.കെ. ശിവൻ, സെക്രട്ടറി വി.കെ. ഉത്തമൻ, ഉത്സവാഘോഷ കമ്മിറ്റി കൺവീനർ വി.ആർ.പി. പ്രകാശൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് പ്രത്യേക പൂജകളും രാത്രി കൈകൊട്ടിക്കളിയും നാടകവും നടന്നു. ഇന്ന് വൈകിട്ട് ഏഴിന് ഡബിൾ തായമ്പക, തിരുവാതിര, കലാസന്ധ്യ എന്നിവ നടക്കും. മാർച്ച് 21ന് ഉത്സവം സമാപിക്കും.