sobha
ലോക വനിതാദിനാചരണത്തോടനുബന്ധിച്ച് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിമ്പോസിയം ഹൈക്കോടതി ജഡ്ജി ശോഭ അന്നമ്മ ഈപ്പൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ലോക വനിതാദിനാചരണത്തോടനുബന്ധിച്ച് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിമ്പോസിയം ഹൈക്കോടതി ജഡ്ജി ശോഭ അന്നമ്മ ഈപ്പൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം പി.യു. നീതു അദ്ധ്യക്ഷത വഹിച്ചു. വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.വി. ജിജിമോൾ, കെ.ജെ. ധന്യ എന്നിവർ വിഷയാവതരണം നടത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി. ടെനിമോൻ, ജില്ലാ കമ്മിറ്റിയംഗം എം. ലത, കെ.എസ്. സൗമ്യ, സ്മിത വർഗീസ് എന്നിവർ പങ്കെടുത്തു.