നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മലേഷ്യയിൽനിന്നെത്തിയ തിരൂരങ്ങാടി സ്വദേശി സൈഫുദ്ദീൻ 30ലക്ഷംരൂപയുടെ സ്വർണമിശ്രിതവുമായി പിടിയിലായി. കോലാലമ്പൂരിൽനിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന പ്രതി 644.95 ഗ്രാം സ്വർണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.