benny-
ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പാലപ്രശ്ശേരി ഒന്നാം വാർഡിൽ കുളവൻകുന്നിൽ നിർമ്മിച്ച ഗ്രീൻവാലി റോഡ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പാലപ്രശ്ശേരി ഒന്നാം വാർഡിൽ കുളവൻകുന്നിലെ ഗ്രീൻവാലി റോഡ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയാ മുരളീധരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. അസീസ്, അമ്പിളി ഗോപി, ശോഭന സുരേഷ് കുമാർ, റെജീന നാസർ തുടങ്ങിയവർ പങ്കെടുത്തു..