y

തൃപ്പൂണിത്തുറ: എൻ. ദിലീപ്കുമാർ പൂത്തോട്ടയുടെ പ്രഥമ കവിതാ സമാഹാരം 'തിമിരക്കാടുകളിൽ കെട്ടുപോയ നക്ഷത്രം-ഇലകൊഴിഞ്ഞ വൃക്ഷം' കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്തു. പൂത്തോട്ട ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ ആദ്യപ്രതി ഏറ്റുവാങ്ങി. ശ്രീനാരായണ ഗ്രന്ഥശാലയാണ് പ്രസാധകർ.

എഴുത്തുകാരനും ശ്രീനാരായണ ഗ്രന്ഥശാല വൈസ് പ്രസിഡന്റുമായ ഡോ. വി.എം. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ കോളേജ് മലയാളം വിഭാഗം തലവൻ ഡോ. പി.ആർ. റിഷിമോൻ പുസ്തകം പരിചയപ്പെടുത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ്, ഗുരുവായൂർ ദേവസ്വം ബോർഡ്‌ അംഗം വി.ജി. രവീന്ദ്രൻ, ടി.സി. ഗീതാദേവി, ഉഷകുമാരി, പി.എം. അജിമോൾ, കെ.എസ്. ജയപ്രകാശ്, ഗ്രന്ഥകാരൻ എൻ. ദിലീപ്കുമാർ പൂത്തോട്ട, വി.ആർ. മനോജ് എന്നിവർ സംസാരിച്ചു.